എല്ലാ ഭാരതീയർക്കും ശൗചാലയങ്ങൾ ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ ഇന്ധന വില കൂട്ടുമ്പോൾ അതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കേരളമാണ്. ഇന്ധനവിലയുടെ വർദ്ധനവ് ഇന്ധനവിലയിൽ മാത്രമല്ല ബസ് ടിക്കറ്റ്, ഓട്ടോ ടാക്സി കൂലി, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയിലെല്ലാം തന്നെ പ്രതിഫലിക്കും. മലയാളി വീട് വയ്ക്കുമ്പോൾ കിടപ്പുമുറിയെക്കാളും, സ്വീകരണ മുറിയെക്കാളും രൂപ ചെലവഴിക്കുന്നത് ശൗചാലയങ്ങൾക്കു വേണ്ടിയാണ്. എന്നാൽ മലയാളി പൊതു ഇടങ്ങളിൽ ഉപയോഗിക്കുന്ന ശൗചാലയങ്ങളുടെ അവസ്ഥ എന്താണ്?
ഇടുങ്ങിയ,
ദുർഗ്ഗന്ധം നിറഞ്ഞു നിൽക്കുന്ന മങ്ങിയ വെളിച്ചമുള്ള തുണി
ഊരി തൂക്കിയിടാൻ കൊളുത്തുകളില്ലാത്ത ശൗചാലയങ്ങളാണ് നമ്മുടെ നാട്ടിൽ എല്ലായിടത്തും.
പിന്നെ യൂറിനലുകളും,
മോഡസ്റ്റി വാളുകളും. പല മൂത്രപ്പുരകളിലും 90 സൈസ്
ജെട്ടി ധരിക്കുന്നവർക്കു പോലും നിന്നു മൂത്രമൊഴിക്കാൻ പറ്റാത്ത രീതിയിലാണ്
യൂറിനലുകൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് യൂറിനലുകളെ തമ്മിൽ വേർതിരിക്കുന്നതിനും
മറയായിട്ടുമാണ് മോഡസ്റ്റി വാളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ
മോഡസ്റ്റിവാൾ ഇല്ല,
ചിലയിടങ്ങളിൽ പേരിന് മാത്രം. അടുത്തു നിന്ന്
മൂത്രമൊഴിക്കുന്നവർ നമ്മൾ മൂത്രമൊഴിക്കുന്നതും നോക്കിയാണ് മൂത്രമൊഴിക്കുന്നതെന്ന്
തോന്നിപ്പോവും,
തൂറുന്നതിനും,
മൂത്രമൊഴിക്കുന്നതിനും രൂപ നൽകിയിട്ടാണ് ഈ വൃത്തികെട്ട
ശൗചാലയങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്.
ഭൂരിഭാഗം ഹോട്ടലുകളിലേയും ശൗചാലയങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ആഹാരം കഴിച്ച് കൈ കഴുകിയിട്ട് മൂത്രമൊഴിക്കാൻ കയറിയാൽ തന്നെ കഴിച്ചതെല്ലാം ശർദ്ധിക്കാൻ തോന്നുന്ന അവസ്ഥ. എന്തിന് ചില വലിയ (പ്രശസ്ത) ഹോട്ടലുകളിൽ പോലും ആഹാരം കഴിച്ചിട്ട് കൈകഴുകുന്നയിടത്ത് ചെന്നാൽ തന്നെ ശർദ്ധിച്ചു പോകും.ഇത്തരം ഹോട്ടലുകളിലെ ഭക്ഷണത്തെ കുറിച്ച് അടിപൊളി ബ്ലോഗുകൾ ചെയ്ത് നാട്ടുകാരെ കൊതിപ്പിച്ചു വഴിതെറ്റിക്കുന്ന ഫുഡ്ബ്ലോഗർമാർക്കു കൊടുക്കണം നല്ല അടി. വ്യക്തിശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്ന രണ്ടു നേരം സോപ്പിട്ട് കുളിക്കുന്ന മലയാളിയുടെ പൊതുഇടങ്ങളിലെ ശൗച്യാലയങ്ങളുടെ അവസ്ഥയാണിത്. ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും ഇത് തന്നെയാണ് സ്ഥിതി.
ഇത്തരം ശൗചാലയങ്ങളോട് കടക്ക് പുറത്ത് എന്നു പറയേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു. ഇത്തരം ശൗചാലയങ്ങൾ ഉപയോഗിക്കാൻ മടിച്ച് പൊതു ഇടങ്ങളിൽ
കാര്യം സാധിക്കുന്ന ആളുകളെ നമ്മൾ എങ്ങനെ കുറ്റം പറയും?
എന്താണ് നമ്മൾ ചെയ്യണ്ടത്?
- പൊതു ശൗചാലയങ്ങളും യൂറിനലുകളും നിർമ്മിക്കുന്നതിന് ഗുണനിലവാര സംവിധാനം ഏർപ്പെടുത്തുക.
- വേണ്ട കുറഞ്ഞ സ്ഥലം, അളവുകൾ, ഒരു ശൗചാലയത്തിൽ വേണ്ട അനുബന്ധ സംവിധാനങ്ങൾ, കൊളുത്തുകൾ, ഹാംഗറുകൾ, സാനിറ്ററി നാപ്കിൻ നശിപ്പിക്കുന്നതിനുള്ള സംവിധാനം, യൂറിനൽ വയ്ക്കുന്നതിനുള്ള ഉയരം, രണ്ട് യൂറിനലുകൾ തമ്മിലുള്ള അകലം, മോഡസ്റ്റിവാളിന്റെ നീളം, വീതി എന്നിങ്ങനെയുള്ള വിവരങ്ങൾ, വായുസഞ്ചാരം, വെളിച്ചം, എന്നിവയ്ക്കുള്ള നിബന്ധനകൾ എന്നിവയെല്ലാം തന്നെ അതിൽ ഉൾക്കൊള്ളിക്കണം.
- ശൗച്യാലയങ്ങളുടെ ഗുണ നിലവാരം നിരന്തരം പരിശോധിക്കുന്നതിനും, തിരുത്തൽ നടപടികൾ എടുക്കുന്നതിനും, പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും, പരിഹരിക്കുന്നതിനുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ